Thu. May 2nd, 2024

പലസ്തീൻ ഹമാസ് തീവ്രവാദികളെ അനുകൂലിക്കുന്നവർ കേരളത്തിൽ? ഹമാസിന് കേരളത്തിൽ നിന്നും ഫണ്ട് നൽകുന്നത് പഴയ പോപ്പുലർ ഫ്രണ്ടോ?ഞെട്ടിക്കുന്ന വാർത്ത..

By admin Oct 13, 2023 #Hamas #Israel #Terror
Keralanewz.com

മലപ്പുറം : ഇസ്രയേൽ പാലസ്തീൻ യുദ്ധം ശക്തമായി കൊണ്ടിരിക്കുമ്പോൾ പാലസ്തീനെയും ഇസ്രായേലിനെയും അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിൽ ചർച്ചകൾ തുടരുകയാണ്. വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി പല രാഷ്ട്രീയ നേതാക്കളും പാലസ്തീന് പിന്തുണ കൊടുക്കുമ്പോൾ, യുദ്ധം തുടങ്ങിവച്ച പാലസ്തീന് കേരളത്തിൽ നിന്നും ഫണ്ടുകൾ ഒഴുകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. പഴയ സിമി, പോപ്പുലർ ഫ്രണ്ട് സംഘടനകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചില വ്യവസായ പ്രമുഖരുടെയും നേതാക്കളുടെയും നേതൃത്വത്തിലാണ് കേരളത്തിൽ നിന്നും ഹമാസിന് ഫണ്ടുകൾ ലഭിക്കുന്നതെന്നാണ് വാർത്താ ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരം. ഹമാസ് ഒരു ഭീകര സംഘടന തന്നെയാണെന്നും ഭീകരാക്രമണത്തെ ഭീകരാക്രമണമായി തന്നെ കാണണമെന്നുള്ള ചർച്ചകളാണ് ഇപ്പോൾ കേരളത്തിൽ പുരോഗമിക്കുന്നത്. എന്നാൽ തീവ്ര ഇസ്ലാമിക തീവ്രവാദത്തെ രഹസ്യമായി സപ്പോർട്ട് ചെയ്യുന്ന മുസ്ലിം ലീഗ്, ഹമാസിനെ പിന്തുണയ്ക്കുന്നത് കേരളത്തിലെ മതേതര സമൂഹം ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. മുസ്ലിംലീഗിന്റെ പിന്തുണയോടെ കൂടി അടുത്ത തവണ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന രമേശ് ചെന്നിത്തല ഒരു മുഴം കൂടി മുൻകൂട്ടി എറിഞ്ഞുകൊണ്ട് പാലസ്തീൻ വിഘടനവാദികൾക്ക് പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് നേതൃത്വവും യുഡിഎഫും എങ്ങനെയും അധികാരം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടുകൂടി തീവ്രവാദികളെ ഇത്തരത്തിൽ പിന്തുണയ്ക്കുന്നതിന്റെ ഫലമായി കോൺഗ്രസ് പാർട്ടിയിലും യുഡിഎഫിലും ഉള്ള മതേതരവാദികൾ ഇടതുപക്ഷത്തേക്കും ബിജെപിയിലേക്കും മാറുന്ന ചിത്രമാണ് കാണുന്നത്. ഇതു മുൻകൂട്ടി കണ്ടുകൊണ്ടാണ് ശൈലജ ടീച്ചർ കൃത്യമായ നിലപാട് അറിയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടുത്ത തലമുറയുടെ പ്രതീക്ഷയായ മുൻ ആരോഗ്യമന്ത്രിയും കൊറോണ സമയത്ത് ഐക്യരാഷ്ട്രസഭയുടെ അവാർഡ് ജേതാവുമായ ഷൈലജ ടീച്ചർ ഹമാസ് ഭീകരരെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. പിണറായി വിജയന് ശേഷം അടുത്ത ഇടത് സർക്കാരിനെ നയിക്കുന്നത് ഷൈലജ ടീച്ചറായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേലിൽ നടന്നത് ഭീകരാക്രമണം ആണെന്നും ഭീകരാക്രമണത്തെ ചെറുത്തു തോൽപ്പിക്കണമെന്നും ഉള്ള ശൈലജ ടീച്ചറിന്റെ പ്രസ്താവനയെ (സൈബർ ആക്രമണം ഭയന്ന് തിരുത്തി എങ്കിലും ) കേരളത്തിന്റെ മതേതര മനസ്സ് ഒന്നടങ്കം സ്വാഗതം ചെയ്തിരിക്കുകയാണ്.

Facebook Comments Box

By admin

Related Post