LawNational News

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക ജാതി പരിഗണനയില്ല;സുപ്രീം കോടതി

Keralanewz.com

ബിഹാര്‍ സര്‍ക്കാര്‍ പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ വിഭാഗത്തിന് പ്രത്യേക കോളം തന്നെ നല്‍കിയിട്ടുണ്ട്. ഇതോടെ ഇവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

‘ ട്രാന്‍സ്‌ജെന്‍ഡര്‍ ഒരിക്കലും ഒരു ജാതിയല്ല. ഇത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിങ്ങളെ മൂന്ന് കോളങ്ങളുണ്ട്. അതിനാല്‍ വിവരങ്ങള്‍ ലഭിക്കും.’- ബെഞ്ച് പറഞ്ഞു.

‘നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍മാരെ പ്രത്യേക ജാതിയായി പരിഗണിക്കണം എന്നതാണ്. അത് നടക്കാന്‍ സാധ്യതയില്ല. അവരെ പ്രത്യേകം പരിഗണിക്കുകയും ചില ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യാം, പക്ഷേ ഒരു ജാതിയായിട്ടല്ല. കാരണം പട്ടികയില്‍ വ്യത്യസ്ത ജാതികളില്‍ ഉള്‍പ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ഉണ്ടാകും’ സുപ്രീം കോടതി പറഞ്ഞു.

ജാതി സര്‍വേയില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവിടുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ബിഹാര്‍.ജനസംഖ്യയുടെ 36 ശതമാനവും അങ്ങേയറ്റമുള്ള പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പിന്നാക്ക വിഭാഗങ്ങളില്‍ 27.1 ശതമാനവും പട്ടികജാതിയിലുള്ളവര്‍ 19.7 ശതമാനവും പട്ടിക വര്‍ഗത്തിലുള്ളവര്‍ 15.5 ശതമാനവുമാണുള്ളത്.15.5 ശതമാനമാണ് സംസ്ഥാനത്തെ പൊതു ജനസംഖ്യ. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയിലധികമാണ്.

Facebook Comments Box