Kerala NewsNational News

സ്റ്റേറ്റ്ബാങ്ക് ഉപഭോക്താക്കളാണോ? യു‌പി‌ഐ തകരാറുകള്‍ നേരിടുന്നില്ലെ? കാരണം ഇതാണ്.

Keralanewz.com

സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് കുറച്ചുദിവസങ്ങളായി യുപിഐ ഉപയോഗിക്കുമ്ബോള്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഉപഭോക്താക്കള്‍ക്കിടയില്‍ നിരവധി പരാതികളാണ് ഇതിനെ തുടര്‍ന്ന് വരുന്നത്. പലര്‍ക്കും യുപിഐ ഉപയോഗിക്കാൻ സാധിക്കുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് എസ്ബിഐ. ടെക്‌നോളജി അപ്‌ഗ്രേഡേഷൻ പ്രവര്‍ത്തനങ്ങള്‍ കാരണം എസ്ബിഐയുടെ യുപിഐ സേവനങ്ങള്‍ ഇടയ്‌ക്കിടെ തടസ്സപ്പെട്ടേക്കാം.

“പ്രിയ ഉപഭോക്താക്കളേ,
ചില സാങ്കേതിക നവീകരണങ്ങള്‍ ആരംഭിച്ചതിനാല്‍ ബാങ്കിന്റെ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഉടനെ പ്രശനം പരിഹരിക്കപ്പെടുന്നതായിരിക്കും”

യുപിഐ ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ്. രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമായിരുന്നു യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്.ഏത് ബാങ്ക് അക്കൗണ്ടിലേക്കും തല്‍ക്ഷണം പണം ട്രാൻസ്ഫര്‍ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു തല്‍ക്ഷണ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ

എസ്ബിഐ വാട്ട്‌സ്‌ആപ്പ് ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ്?

ഘട്ടം 1- രജിസ്ട്രേഷൻ

എസ്ബിഐ വാട്ട്‌സ്‌ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, WAREG എന്ന് ടൈപ്പ് ചെയ്‌ത് നിങ്ങളുടെ അക്കൗണ്ട് നമ്ബര്‍ ടൈപ്പ് ചെയ്‌ത് 7208933148 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് അയയ്‌ക്കുക. എസ്ബിഐ അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന അതേ നമ്ബറില്‍ നിന്ന് വേണം ഈ സന്ദേശം അയക്കാൻ.

ഘട്ടം 2: 90226 90226 എന്ന വാട്ട്‌സ്‌ആപ്പ് നമ്ബറിലേക്ക് ‘ഹായ്’ സന്ദേശം അയയ്‌ക്കുക

സന്ദേശം അയച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് താഴെയുള്ള സന്ദേശം ലഭിക്കും.
പ്രിയ ഉപഭോക്താവേ,
എസ്ബിഐ വാട്ട്‌സ്‌ആപ്പ് ബാങ്കിംഗ് സേവനങ്ങളിലേക്ക് സ്വാഗതം!
ചുവടെയുള്ള ഏതെങ്കിലും ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കുക.

Facebook Comments Box