Sat. May 4th, 2024

എം എൽ എ യുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടി.

By admin Oct 16, 2023 #congress
Keralanewz.com

പാലാ – ലക്ഷങ്ങൾ മുടക്കി ചീട്ടുകളി നടത്തിയ സംഘത്തെ അറസ്റ്റു ചെയ്തു പാലാ പോലീസ് . അൽഫോൻസാ കോളേജിന് സമീപം ഊരാശാല ഭാഗത്തുള്ള വീട്ടിൽ നിന്നുമാണ് പ്രതികളെ വൻ തുക സഹിതം അറസ്റ്റ് ചെയ്തത് . പാലാ എം എൽ എ യുടെ സഹോദരനും നഗരത്തിലെ അറിയപ്പെടുന്ന ബ്ലേഡ് മാഫിയക്കാരനും ചില ക്രിസ്തീയ ഭക്തസംഘടനകളുടെ ഭാരവാഹിയുമായ തങ്കച്ചൻ കാപ്പന്റെ ഉടമസ്ഥതയിൽ ഉളള വീട്ടിൽ നടത്തിയ റെയ്ഡിൽ ചിലരെ പിടികൂടി എങ്കിലും മറ്റുപ്രതികൾ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു . രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ നടക്കുന്ന ഈ ചീട്ടുകളി സങ്കേതത്തിനെതിരെ നാട്ടുകാരുടെ പരാതി ഉയർന്നപ്പോൾ ആണ് പോലീസ് നടപടി ഉണ്ടായതെങ്കിലും വേണ്ടപ്പെട്ടവർ ഇടപെട്ടുകൊണ്ട് വാർത്ത പുറത്തു വരാതെ ഒതുക്കി തീർക്കുകയായിരുന്നു . പ്രതികളുെടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പി ടിച്ചെടുത്ത തുകയുടെ ചെറിയൊരു ഭാഗം മാത്രം കണക്കിൽ കാണിച്ചു ,സ്റ്റേഷൻ ജാമ്യത്തിൽ ഉടൻ തന്നെ പുറത്തിറങ്ങാൻ സാധിച്ചു എന്നും അറിയുന്നു .

Facebook Comments Box

By admin

Related Post