പാലാ എം എൽ എ മാണി സി കാപ്പന്റെ ഓഫീസിന് ഇന്ന് നാലാം പിറന്നാൾ
പാലാ :പാലായിൽ എംഎൽഎ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ട് 4 വർഷം പൂർത്തിയായി. സാധാരണക്കാരായ ജനങ്ങൾക്കു തങ്ങളുടെ ആവശ്യങ്ങൾക്ക് സമീപിക്കാവുന്ന രീതിയിൽ ആയിരുന്നു ഓഫീസ് പ്രവർത്തനം. മാണി സി കാപ്പൻ എംഎൽഎ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ തുടക്കം കുറിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, സിപിഎം മുൻ ഏരിയ സെക്രട്ടറി വി. ജി. വിജയകുമാർ, citu മുൻ ഏരിയ സെക്രട്ടറി ഷാർലി മാത്യു, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശുവനാഥ്, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്താറാം. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ. നഗരസഭ യുഡിഫ് കൗൺസിലർമാർ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ. പൊതു ജനങ്ങൾ എന്നിവരും ആഘോഷ പരിപാടിയിൽ പങ്ക് ചേർന്നു.
Facebook Comments Box