Kerala News

ഇഡിയുടേത്‌ കരുതിക്കൂട്ടിയുള്ള ആരോപണം: അരവിന്ദാക്ഷൻ

Keralanewz.com

ഇഡി കരുതിക്കൂട്ടി ആരോപണം ഉന്നയിക്കുകയാണെന്ന് പി ആര്‍ അരവിന്ദാക്ഷന്റെ അഭിഭാഷകൻ. ഇഡിയുടെ കൈയില്‍ തെളിവില്ല
ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കലൂരിലെ പ്രത്യേക സാമ്ബത്തിക കുറ്റവിചാരണ കോടതിയില്‍ അഭിഭാഷകൻ കെ വിശ്വൻ വാദിച്ചു. ജാമ്യാപേക്ഷയില്‍ വ്യാഴം പകല്‍ മൂന്നിന് വാദം തുടരും. പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ ഇഡി പരിശോധിക്കാതെ വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു.

അരവിന്ദാക്ഷൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയെ ഇഡി അഭിഭാഷകൻ എതിര്‍ത്തു

Facebook Comments Box