“സര്‍ക്കാരല്ലിത് കൊള്ളക്കാര്‍”; യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി
തിരുവനന്തപുരം: ”സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി.
ആറുമണിക്ക് തന്നെ പ്രവര്‍ത്തകര്‍ ഇവിടെയെത്തി. നാല് ഗേറ്റുകളില്‍ മൂന്ന് ഗേറ്റുകള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു തുടങ്ങി. കന്‍റോണ്‍മെന്‍റ് ഗേറ്റ് പൊലീസ് തടയാൻ സമ്മതിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരാണ് കൂടുതലും എത്തിയിട്ടുള്ളത്. യുഡിഎഫ് നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിട്ടുണ്ട്. അഴിമതി,വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണം.
Facebook Comments Box