തിരുവനന്തപുരം മൃഗശാലയിലെ സിംഹ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ പിറന്നു.
തിരുവനന്തപുരം :
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു ജൂണില്‍ എത്തിച്ച ലിയോണ്‍ നൈല സിംഹങ്ങള്‍ക്കാണു കഴിഞ്ഞ ദിവസം രാത്രി എഴരയ്ക്കു കുട്ടികള്‍ പിറന്നത്.
മുലപ്പാല്‍ നല്‍കാൻ നൈല കൂട്ടാക്കാത്തതിനെ തുടര്‍ന്നു കുഞ്ഞുങ്ങളെ പരിചരണത്തിനായി മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. സിംഹങ്ങള്‍ ആദ്യ പ്രസവത്തിലെ കുട്ടികളെ നിരാകരിക്കുന്ന പതിവുണ്ടെന്നു മൃഗശാല അധികൃതര്‍ അറിയിച്ചു.
Facebook Comments Box