സൗമ്യ വധക്കേസില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി: മലയാളി ദൃശ്യമാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ 2008 സെപ്റ്റംബര്‍ 30ന് ഡല്‍ഹിയില്‍ വെടിവെച്ചു കൊന്ന കേസില്‍ അഡീഷനല്‍ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും
ജോലി കഴിഞ്ഞ് പുലര്‍ച്ചെ മൂന്നരയോടെ കാറില്‍ വീട്ടിലേക്ക് പോകുമ്ബോഴാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തിയത്.
പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബെല്‍ജിത് മാലിക്, അജയ്കുമാര്‍, അജയ് സേഥി എന്നിവരെ 2009 മാര്‍ച്ചില്‍ പൊലീസ് പിടികൂടി. സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കാൻ വൈകിയതും പ്രോസിക്യൂഷൻ സാക്ഷികള്‍ ഹാജരാകാത്തതും മൂലമാണ് കേസിന്‍റെ വിചാരണ ഇത്രത്തോളം നീണ്ടുപോയത്.
Facebook Comments Box