Sun. May 12th, 2024

ശബരിമല ശരംകുത്തിയിലെ അതീവ സുരക്ഷാ മേഖലയില്‍ വന്‍ മോഷണം: 7 പേര്‍ പിടിയില്‍

By admin Oct 18, 2023
Keralanewz.com

പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് വന്‍ മോഷണം നടത്തിയ ഏഴംഗ സംഘം പിടിയില്‍. ബിഎസ്‌എന്‍എല്‍ ടവറിന്റെ വിവിധയിനം കേബിളുകള്‍ മോഷ്ടിച്ച സംഭവത്തിലാണ് 7 പേരെ പമ്ബ പോലീസ് അറസറ്റ് ചെയ്തത്.
ഇടുക്കി പുളിയന്‍മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമന്‍, ഷഫീക്, രഞ്ജിത്ത്, അഖില്‍, അസ്സിം, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം. രണ്ടര ലക്ഷത്തില്‍ അധികം രൂപയുടെ കേബിളുകളാണ് സംഘം മോഷ്ടിച്ചത്.

അതീവ സുരക്ഷ മേഖലയായ വന മേഖലയില്‍ കടന്ന് അഞ്ച് ദിവസം തമ്ബടിച്ചായിരുന്നു മോഷണം. സുരക്ഷ വീഴ്ചയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറില്‍ കെടുപാടുകള്‍ വരുത്തിയശേഷം 280 മീറ്റര്‍ ആര്‍ എഫ് കേബിള്‍, 35 മീറ്റര്‍ ഏര്‍ത്ത് കേബിള്‍, 55 ഡി സി കേബിളുകള്‍, 100 മീറ്റര്‍ ലാന്‍ഡ്‌ലൈന്‍ കേബിള്‍, ഒന്നര കിലോമീറ്റര്‍ദൂരം വലിക്കാവുന്ന 5 ജോഡി ലാന്‍ഡ്‌ലൈന്‍ കേബിള്‍, 50 മീറ്റര്‍ 10/20/50 ലാന്‍ഡ് ലൈന്‍ കേബിളുകള്‍, 5 എം സി ബി കേബിള്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ആകെ രണ്ടര ലക്ഷത്തോളം രൂപയുടെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ബിഎസ്‌എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയറുടെ പരാതിപ്രകാരം മോഷണത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്ത പമ്ബ പോലീസ്, ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ ഉത്തരവു പ്രകാരം പ്രത്യേകസംഘം രൂപീകരിച്ച്‌ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. ലഭ്യമായ സൂചനകള്‍ അനുസരിച്ച്‌ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം മോഷ്ടാക്കളെ പിടികൂടിയത്.

Facebook Comments Box

By admin

Related Post

You Missed