Kerala News

കരിപ്പൂര്‍ വിമാനത്താവളം ചുറ്റുമതിലിന്റെ ഭാഗം മഴയില്‍ ഇടിഞ്ഞുവീണു; ചെളിയും കല്ലും സമീപത്തെ വീടുകളില്‍

Keralanewz.com

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു. മഴവെള്ളത്തോടൊപ്പം ചെളിയും കല്ലും മറ്റും സമീപത്തെ വീടുകളിലേക്കും കൃഷിയിടത്തേക്കും ഒഴുകിയെത്തി പ്രദേശവാസികള്‍ പ്രയാസത്തിലായിസമീപത്തെ ക്ഷേത്രവളപ്പിലേക്കും വെള്ളം ഒഴുകിയെത്തി. റണ്‍വേയില്‍നിന്നു കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ചുറ്റുമതില്‍ തകര്‍ത്ത് പരിസര പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പതിവാണ്.

ഓരോ മഴക്കാലത്തും മതില്‍ തകര്‍ന്ന് കല്ലും മണ്ണും വീടുകളുടെ മുറ്റത്തേക്കും കിണറുകളിലേക്കും എത്താറുണ്ട്. പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. പല ഭാഗത്തും ഏതുസമയത്തും മതില്‍ ഇടിയുമെന്ന അവസ്ഥയാണെന്നും ഭീതിയിലാണു കഴിയുന്നതെന്നും പരിസരവാസികള്‍ പറഞ്ഞു. പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്നു സ്ഥലം സന്ദര്‍ശിച്ച പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ആവശ്യപ്പെട്ടു.

Facebook Comments Box