Kerala News

പത്മശ്രീ എം സി ദത്തനെ അവഹേളിച്ച്‌ കെ സുരേന്ദ്രന്‍; ചുട്ടമറുപടി നല്‍കി സോഷ്യല്‍ മീഡിയ

Keralanewz.com

ബിഎസ്‌എസ്‌സി മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പത്മശ്രീ എം സി ദത്തനെ അവഹേളിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചുട്ടമറുപടി നല്‍കി സോഷ്യല്‍ മീഡിയ
43 വര്‍ഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ജോലിചെയ്ത, ശ്രീഹരിക്കോട്ടയില്‍ മുപ്പതിലധികം വിക്ഷേപണത്തിനു നേതൃത്വം നല്‍കിയ ഒരാളെയാണ് അന്തസ് കെട്ട കാവി രാഷ്ട്രീയക്കാരൻ ആക്ഷേപിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ഇപ്പോഴത്തെ ചെയര്‍മാൻ S. സോമനാഥും, K ശിവനും , രാധാകൃഷ്ണനും ജി മാധവൻ നായരും ഒക്കെ ചെയര്‍മാൻ ആകുന്നതിന് തൊട്ടു മുന്നെ VSSC ഡയറക്ടര്‍മാര്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പദ്മശ്രീ എം. സി. ദത്തൻ പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും വി. എസ്.എസ്. സിയുടെ മുൻ ഡയറക്ടറും ആയിരുന്ന വ്യക്തി ആണ്. ചന്ദ്രയാൻ 1 ന്റെ ലോഞ്ച് Authorization ബോര്‍ഡിന്റെ തലവൻ ആയിരുന്നു.

ചാന്ദ്രദൗത്യമടക്കം ഇരുപത്തഞ്ചിലേറെ വിക്ഷേപണത്തിനു നേതൃത്വം നല്‍കി. ചൊവ്വാദൗത്യത്ത്നുള്ള മംഗള്യാനെ നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിനുള്ള ലിക്വിഡ് അപ്പോജി റോക്കറ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചു. ജി. എസ്. എല്‍. വി. മാര്‍ക്ക് – 3, സ്പേസ് ഷട്ടില്‍ (ആര്‍എല്‍വി-ടിഡി) തുടങ്ങിയ പദ്ധതികളില്‍ പങ്കാളിത്തം. 2013ല്‍ വലിയമല എല്‍പിഎസ്‌സി ഡയറക്ടറായിരിക്കുമ്ബോള്‍ തിരുവനന്തപുരം വി. എസ്. എസ്. സി. ഡയറക്ടറായി.

ആ വ്യക്തിയെ ആണ് ഇത്ര നീചമായി ഈ അന്തസ് കെട്ട കാവി രാഷ്ട്രീയക്കാരൻ ആക്ഷേപിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

Facebook Comments Box