Kerala News

ആലപ്പുഴയില്‍ ഡോക്ടര്‍ വാടകവീടിനുള്ളില്‍ മരിച്ചനിലയില്‍

Keralanewz.com

ആലപ്പുഴ:കണ്ടല്ലൂരില്‍ ഡോക്ടറെ വാടകവീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ദിലീപ് കുമാര്‍ ആണ് മരിച്ചത്.
പുല്ലുകുളങ്ങരയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെട്ടികുളങ്ങര സ്വദേശിയായ ദിലീപ് കുമാര്‍ വര്‍ഷങ്ങളായി പുല്ലുകുളങ്ങരയില്‍ വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook Comments Box