‘അദാനിക്കെതിരെ ചോദ്യം ഉന്നയിക്കാന്‍ കൈക്കൂലി’ വിവാദം; മാനനഷ്ടക്കേസ് നല്‍കി മഹുവ മൊയ്ത്ര
ഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മാനനഷ്ടക്കേസ് നല്‍കി മഹുവ മൊയ്ത്ര എംപി.
ബിജെപി എംപി നിഷികാന്ത് ദുബെ, അഡ്വ. ജയ് അനന്ത് ദേഹാദ്രായി, ചില സാമൂഹിക മാധ്യമ സംഘടനകള്‍ എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ജസ്റ്റിസ് സച്ചിന്‍ ദത്ത ഒക്ടോബര്‍ 20 ന് കേസ് പരിഗണിച്ചേക്കും.
വ്യവസായ പ്രമുഖനായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഉറപ്പ് നല്‍കിയെന്നാരോപിച്ച് ദുബെ ഞായറാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു.
ഹിരാനന്ദാനിയുടെ എതിരാളിയായ അദാനി ഗ്രൂപ്പിനെതിരായാണ് ചില ചോദ്യങ്ങള്‍ എന്നും ദുബെ ആരോപിക്കുന്നുണ്ട്
മൊയ്ത്ര ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് ദേഹാദ്രായി സിബിഐക്ക് ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ദേഹാദ്രായിയുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് ദുബെ പരാതിയുമായി സ്പീക്കറെ സമീപിച്ചത്.