വിദ്വേഷ പ്രസംഗം നടത്തി; അമിത് ഷായ്‌ക്കെതിരെ ഛത്തിസ്ഗഢ് കോണ്‍ഗ്രസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഛത്തിസ്ഗഢ് കോണ്‍ഗ്രസ്. അമിത്ഷാ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
റാലിയില്‍ സാമുദായിക സംഘര്‍ഷത്തിന് കാരണമാകുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി തിങ്കളാഴ്ച നടത്തിയ റാലിക്കിടെ അമിത് ഷാ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് ആരോപിക്കുന്നത്. ഭൂപേഷ് ബാഗേല്‍ സര്‍ക്കാരാണ് ഭുവനേശ്വര്‍ സാഹുവിന്റെ മരണത്തിന് പിന്നിലെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.
Facebook Comments Box