Kerala News

ടോറസ് ലോറിയുമായി കൂട്ടിയിടിച്ച കാര്‍ തലകീഴായി മറിഞ്ഞു; പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ രണ്ടു വയസുകാരൻ മരിച്ചു.

Keralanewz.com

തിരുവല്ല: ടികെ റോഡില്‍ കറ്റോട് ജങ്ഷന് സമീപം ടോറസുമായി കൂട്ടിയിടിച്ച്‌ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരിച്ചു.
നങ്ങ്യാര്‍കുളങ്ങര നെയ്യിശ്ശേരില്‍ അബിൻ വര്‍ഗീസ്-കവിത അന്ന ജേക്കബ് ദമ്ബതികളുടെ മകൻ ജോഷ്വാ ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചത്.

ഇന്നലെ രാത്രി ഒമ്ബതു മണിയോടെയായിരുന്നു അപകട.േ ജോഷ്വായുടെ മാതാവ് കവിത ഓടിച്ചിരുന്ന കാര്‍ ടോറസുമായി കൂട്ടിയിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കവിതയ്ക്കും അമ്മ ജെസിക്കും പരുക്കേറ്റിരുന്നു. തിരുവല്ലയില്‍ നിന്നും ഇരവിപേരൂരിലുള്ള കവിതയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. കവിതയുടെ പരുക്ക് ഗുരുതരമല്ല. അവര്‍ ആശുപത്രി വിട്ടു. മാതാവ് ജസി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നിലയും ഗുരുതരമല്ല.

Facebook Comments Box