ഫൈസലിന്റെ എം.പി സ്ഥാനം: ഹര്‍ജി ഒരു ലക്ഷം പിഴയിട്ട് തള്ളി
ഡല്‍ഹി : എൻ.സി.പി നേതാവ് മുഹമ്മദ് ഫൈസലിന്റെ ലക്ഷദ്വീപ് എം.പി സ്ഥാനം പുന:സ്ഥാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി തള്ളി.
ഹര്‍ജിക്കാരനായ ലക്നൗവിലെ അഭിഭാഷകൻ അശോക് പാണ്ഡെക്കാണ് പിഴയിട്ടത്. അഭിഭാഷകനായിട്ടും എന്തിനാണ് ഇത്തരം കഴമ്ബില്ലാത്ത ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. ക്രിമിനല്‍ കേസില്‍ ശിക്ഷ ലഭിച്ച് ഒരിക്കല്‍ അയോഗ്യനായാല്‍ മേല്‍ക്കോടതി വെറുതെ വിടുന്നത് വരെ അയോഗ്യത തുടരുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുന:സ്ഥാപിച്ചതിനെതിരെ ഇതേ അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Facebook Comments Box