സെൻട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട തടവുകാരനെ പിടികൂടി
കണ്ണൂര്‍: സെൻട്രല്‍ ജയിലില്‍നിന്ന് ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട തടവുകാരനെ മണിക്കൂറുകള്‍ക്കകം പിടികൂടി.
ജയിലില്‍നിന്ന് ശ്രീപുരത്തിനടുത്തുള്ള ടി.ബി സെന്ററിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നതിനിടയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.
റിമാൻഡ് തടവുകാരനായ മലപ്പുറം ഒതുക്കുങ്ങല്‍ പൂന്തോട്ടത്തില്‍ മുഹമ്മദ് ഷരീഫാണ് (51) ജയില്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനിടെ കൊയിലി ആശുപത്രിക്ക് സമീപത്തെ ഇടവഴിയില്‍വെച്ചാണ് പിടികൂടിയത്
Facebook Comments Box