National News

പെരുമ്ബാവൂരില്‍ കുഴല്‍പ്പണവേട്ട; 2 കോടി രൂപ പിടിച്ചു

Keralanewz.com

കൊച്ചി> എറണാകുളം പെരുമ്ബാവൂരില്‍ വൻ കുഴല്‍പ്പണ ശേഖരം പിടികൂടി. കാറില്‍ കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് കണ്ടെത്തിയത്.
വാഴക്കുളം സ്വദേശി അമല്‍ മോഹൻ, കല്ലൂര്‍ക്കാട് സ്വദേശി അഖില്‍ എന്നിവര്‍ പൊലീസ് പിടിയിലായി.

റൂറല്‍ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്ബത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്. കാറില്‍ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. ഇവ കോട്ടയം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ അങ്കമാലിയില് വെച്ച്‌ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

എഎസ്പി ജുവനപ്പടി മഹേഷ്,നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി പി ഷംസ്, ഇൻസ്പെക്ടര്‍ ആര്‍ രഞ്ജിത്ത് എന്നിവരടങ്ങമന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook Comments Box