Kerala News

സമ്മാനങ്ങള്‍ ഒന്നുമില്ലെന്നു കരുതി ചുരുട്ടിക്കളഞ്ഞു; ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി

Keralanewz.com

വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണു ചുരുട്ടിക്കളഞ്ഞതു ഭാഗ്യമാണെന്നു മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ.സുനില്‍കുമാര്‍ (53) തിരിച്ചറിഞ്ഞത്.
ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണു പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവര്‍ക്കു ലഭിക്കുക.

വ്യാഴാഴ്ച രാവിലെ പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്ബറുകള്‍ ഒത്തുനോക്കിയെങ്കിലും ഒന്നുമില്ലെന്നുകണ്ടു ടിക്കറ്റ് കുട്ടയിലിട്ടു. ഒന്നുകൂടി ഫലം നോക്കുന്നതിനിടെ ഒന്നാം സമ്മാനം ലഭിച്ച നമ്ബറില്‍ കണ്ണുടക്കിയതാണു ഭാഗ്യമായത്.

Facebook Comments Box