ഐ.സി.ഐ.സി.ഐ. ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക്; കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
വായ്പ നിയമങ്ങള്‍ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും 12.2 കോടി രൂപയാണ് പിഴ ചുമത്തിയത്.
ആര്‍.ബി.ഐ. ഇതുവരെ ചുമത്തിയതില്‍ വച്ച് റെക്കോര്‍ഡ് പിഴയാണ് 12.2 കോടി രൂപ. കൊട്ടക് മഹീന്ദ്ര ബാങ്കിനും വായ്പാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് നാലു കോടി രൂപ് പിഴ ചുമത്തി.
ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സാമ്ബത്തിക സ്ഥിതി വിലയിരുത്താനായി 2020, 2021 കാലയളവിലെ ഇടപാടുകള്‍ ആര്‍.ബി.ഐ. പരിശോധിച്ചിട്ടുണ്ട്. ഇതില്‍ ആര്‍.ബി.ഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വായ്പ നല്‍കുന്ന രണ്ട് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനങ്ങള്‍ വഹിക്കുന്ന കമ്ബനികള്‍ക്ക് ബാങ്ക് വായ്പ നല്‍കിയതായി ആര്‍.ബി.ഐ. കണ്ടെത്തി. ഇതിനുപുറമേ, തട്ടിപ്പുകള്‍ കൃത്യസമയത്ത് ആര്‍.ബി.ഐയെ അറിയിക്കുന്നതിലും ഐ.സി.ഐ.സി.ഐ. ബാങ്ക് പരാജയപ്പെട്ടിട്ടുണ്ട്.
നടപ്പു സാമ്ബത്തിക വര്‍ഷം സ്വകാര്യ ബാങ്കുകളില്‍ നിന്ന് മൊത്തം 12.17 കോടി രൂപയാണ് പിഴ ഇനത്തില്‍ ആര്‍.ബി.ഐ. ഈടാക്കിയത്. ഈ തുകയേക്കാള്‍ കൂടുതലാണ് ഇത്തവണ ഐ.സി.ഐ.സി.ഐ. ബാങ്കിന് മാത്രമായി ചുമത്തിയ പിഴ. ഇതിനു മുമ്ബ് വാഹന വായ്പകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിനാണ് ആര്‍.ബി.ഐ. ഏറ്റവും ഉയര്‍ന്ന പിഴ ചുമത്തിയത്. 10 കോടി രൂപയാണ് പിഴ ചുമത്തിയത്.