Mon. May 13th, 2024

സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി

By admin Oct 22, 2023
Keralanewz.com

കൊച്ചി: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു.

സിനിമാ നിരൂപകര്‍ കാരണമാണ് ആളുകള്‍ തിയേറ്ററുകളിലേക്ക് വരാത്തതെന്നും മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കവേ രഞ്ജിനി പറഞ്ഞു.

സിനിമ ഒരുപാട് പേരുടെ ജീവിതമാര്‍ഗ്ഗമാണ്. ഒരുപാട് യൂട്യൂബ് ചാനലുകളില്‍ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകള്‍ തിയേറ്ററുകളില്‍ പോവാത്തത്. ഒടിടിയല്ല പ്രശ്‌നമെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ;

ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഡൈമെൻഷനിലൂടെയാണ് നമ്മള്‍ പോവുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്ബോഴും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇപ്പോള്‍ എല്ലാം ഡിജിറ്റലായി. അതുകൊണ്ട് തന്നെ അതില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ക്രിട്ടിക്‌സ് വരുന്നുണ്ട്. അനാവശ്യമായി ഒരുപാട് യൂട്യൂബ് ചാനലുകളില്‍ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകള്‍ തിയേറ്ററുകളില്‍ പോവാത്തത്.

ഇത് ഒരുപാട് ആളുകളുടെ ജീവിതമാര്‍ഗമാണ്. നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വരുന്നത്. യൂട്യൂബ് ചാനലിലുള്ള ഫിലിം ക്രിട്ടിക്കിനെയാണ് നമ്മള്‍ തടയേണ്ടത്. ഫിലിം ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ടുവരണം. ഒരു പത്ത് ദിവസം കഴിഞ്ഞ് അവര്‍ സിനിമയെ കുറിച്ച്‌ വിമര്‍ശിച്ചോട്ടെ. ആദ്യം പടം ഓടട്ടെ, കളക്ഷൻ വരട്ടെ, ഒടിടി അല്ല കാരണം. ഇവരാണ് പ്രശ്‌നം. ഇത് ബാൻ ചെയ്താല്‍ എല്ലാം ശരിയാകും.’

Facebook Comments Box

By admin

Related Post