Thu. May 9th, 2024

5 വര്‍ഷത്തിനിടെ റെക്കോര്‍ഡ് നിരക്കില്‍ ഡെങ്കിപ്പനി; 10 മാസത്തിനിടെ 11,804 പേര്‍ക്ക് രോഗം; ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചത് 105 പേര്‍

By admin Oct 26, 2023 #DENGUE
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ട്.

10 മാസത്തിനിടെ 11,804 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ 32,453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് മാസത്തിനിടെ 105 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മരിച്ചവര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി കേസുകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. കര്‍ണ്ണാടകയും മഹാരാഷ്‌ട്രയുമാണ് തൊട്ടുപിന്നില്‍.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ദ്ധനവാണ് ഡെങ്കി കേസുകളില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം 4,468 കേസുകള്‍ മാത്രമായിരുന്നു. 58 മരണങ്ങളുമുണ്ടായി. രോഗവ്യാപനം കുറയ്‌ക്കാൻ തദ്ദേശവകുപ്പിന്റെ പങ്കാളിത്തത്തോടെ കൊതുക് നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെ ആവിഷ്കരിച്ചെങ്കിലും പലയിടങ്ങളിലും കാര്യമായി നടപ്പായില്ലെന്നതിന് തെളിവാണ് കേസുകളിലെ വര്‍ദ്ധന. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കേസുകള്‍ ഇനിയും കൂടാനുള്ള സാദ്ധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Facebook Comments Box

By admin

Related Post