ബിക്കിനി ലുക്കില്‍ സംയുക്ത മേനോന്‍; വൈറലായി ചിത്രം

Spread the love
       
 
  
    

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംയുക്തയുടെ പുതിയ ചിത്രമാണിപ്പോള്‍ വൈറലാകുന്നത്. സംയുക്തയുടെ ബിക്കിനി ലുക്കാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നതും. ഫ്‌ളോറല്‍ ബിക്കിനി ധരിച്ച് സ്വിമ്മിംഗ് പൂളില്‍ പോസ് ചെയ്യുന്ന ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇതിനു മുന്‍പ് അടുത്ത ചിത്രം ‘എരിഡ’യില്‍ സീമയുടെ ‘അവളുടെ രാവുകളിലെ’ ലുക്കിനെ അനുസ്മരിപ്പിക്കും വിധം ഗ്ലാമറസ് മേക്കോവര്‍ നടത്തിയിരുന്നു. യവന കഥകളിലെ അതിജീവനത്തിന്റെ നായികയുടെ കഥ പറയുകയാണ് വി.കെ. പ്രകാശിന്റെ പുതിയ ചിത്രം. ‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് ‘എരിഡ’യുടെ അവതരണം എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ടൊവിനോ ചിത്രം തീവണ്ടിയിലെ നായികയായി വെള്ളിത്തിരയില്‍ ശ്രദ്ധേയയായ നടിയാണ് സംയുക്ത മേനോന്‍. അതിനു ശേഷം ടൊവിനോയുടെ നായികയായി ‘എടക്കാട് ബറ്റാലിയന്‍’ എന്ന ചിത്രത്തിലും സംയുക്ത വേഷമിട്ടു. സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ ‘ലില്ലി’ എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധ നേടി.

Facebook Comments Box

Spread the love