Sun. Apr 28th, 2024

ആന്ധ്രയിലെ ട്രെയിനപകടം: മരണം 13 ആയി; 18 ട്രെയിനുകള്‍ റദ്ദാക്കി

By admin Oct 30, 2023
Keralanewz.com

അമരാവതി: ആന്ധ്രാപ്രദേശില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇവരില്‍ ഏഴ് പേരെ ഇതിനകം തിരിച്ചറിഞ്ഞു.

അവശേഷിക്കുന്നവരെ തിരിച്ചറിയാന്‍ നടപടി തുടരുകയാണെന്ന് വിസിയനഗരം എസ്.പി എം.ദീപിക അറിയിച്ചു.

ട്രാക്ക് പുനഃസ്ഥാപിക്കാന്‍ നടപടികള്‍ തുടരുകയാണെന്ന് ഈസ്റ്റ്‌കോസ്റ്റ് റെയില്‍വേ സിപിആര്‍ഒ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. യാത്രക്കാര്‍ക്കു വേണ്ടി ബസുകളും ട്രെയിനുകളും എത്തിച്ചിരുന്നു. ഇതുവഴിയുള്ള 18 ട്രെയിനുകള്‍ റദ്ദാക്കി. 22 എണ്ണം വഴിതിരിച്ചുവിട്ടു. വൈകിട്ട് നാല് മണിയോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയാക്കുമെന്നും റെയില്‍വേ അറിയിച്ചു.

വിശാഖപട്ടണം- രഗദ പാസഞ്ചര്‍ ട്രെയിന്റെ ഏതാനും കോച്ചുകള്‍ പാളം തെറ്റി മറ്റൊരു ട്രെയിനില്‍ ഇടിച്ചുകയറിയാണ് അപകടം.

Facebook Comments Box

By admin

Related Post