Tue. May 7th, 2024

ലെവല്‍ ക്രോസ് മറികടന്ന് പാളം മുറിച്ചുകടക്കാന്‍ ശ്രമം; യു.പിയില്‍ വന്ദേ ഭാരത് ഇടിച്ച്‌ അമ്മയും രണ്ട് മക്കളും മരിച്ചു

By admin Oct 30, 2023
Keralanewz.com

മീററ്റ്: ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച്‌ അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു. മീററ്റില്‍ ഇന്നലെ വൈകിട്ട് ലെവല്‍ ക്രോസില്‍ ആണ് അപകടം.

കസംപുരയില്‍ ഗേറ്റ് അടച്ചിരിക്കേ പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചതായിരുന്നു ഇവര്‍.

കന്‍കര്‍ഖേര സ്വദേശി നരേഷിന്റെ ഭാര്യ മോണ (40), മക്കളായ മനീഷ (14), ചാരു (7) എന്നിവരാണ് മരിച്ചത്. നരേഷ് വലിച്ച കൈവണ്ടിയില്‍ പാളംമുറിച്ചുകടക്കുകയായിരുന്നു ഇവര്‍. കൈവണ്ടിയുടെ പിന്നിലാണ് അമ്മയും മക്കളും ഇരുന്നിരുന്നത്.

അടച്ചിരുന്ന ലെവന്‍ ക്രോസ് ഗേറ്റിനടിയിലുടെ നരേഷ് കൈവണ്ടിയുമായി പാളം മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയില്‍ എത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചു. ട്രാക്കില്‍ വീണ അമ്മയുടെയും മക്കളുടെയും മുകളിലൂടെ ട്രെയിന്‍ കയറിപ്പോയി. മൂന്നു പേരും തതക്ഷണം മരിച്ചുവെന്നും അധികൃതര്‍ പറയുന്നു.

Facebook Comments Box

By admin

Related Post