മേലുകാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൈദികനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം:മേലുകാവ് സെന്ററില്‍ സിഎംഎസ് സ്‌കൂളിന് സമീപം കാര്‍ തീപിടിച്ച് കത്തിനശിച്ചു. മേലുകാവ് മേച്ചാല്‍ റോഡില്‍ കത്തീഡ്രല്‍ പള്ളിയ്ക്ക് സമീപം സിഎംഎസ് ഹയര്‍സെക്കൻഡറി സ്‌കൂളിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്.
ഒരു വൈദികനും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് പിന്നാലെ എത്തിയവരാണ് മുന്നറിയിപ്പ് നല്‍കിയത്. ഉടൻ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഈരാറ്റുപേട്ട ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. നിസാൻ ടെറാനോ കാറാണ് കത്തിയത്.
രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി കാറില്‍ പടര്‍ന്ന തീയണച്ചു. വാഹനം പൂര്‍ണമായും കത്തിയമര്‍ന്നു.
Facebook Comments Box