Sun. May 5th, 2024

ടെലഗ്രാമില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവർ ജാഗ്രത; എട്ടിന്‍റെ പണി വരുന്നു

By admin Nov 5, 2023
Keralanewz.com

ന്യൂഡല്‍ഹി: സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്നം തടയാൻ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ കഴിയുന്ന സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.അടുത്തിടെ പാര്‍ലമെന്റില്‍ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്‍ 2023ന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നാണ് ഇൻഫര്‍മേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.

നിലവില്‍, പകര്‍പ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തില്‍ നേരിട്ട് നടപടിയെടുക്കാനുള്ള സര്‍ക്കാറിന് അനുമതി ലഭിച്ചിരുന്നില്ല

Facebook Comments Box

By admin

Related Post