സംസ്ഥാനത്ത് അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ‘ തീരമേഖലയില്‍ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് പാലക്കാട് എറണാകുളം ജില്ലകളിലാണ്.
അതേ സമയം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചട്ടുണ്ട്.വടക്കന്‍ തമിഴ്നാടിനും സമീപപ്രദേശത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ മഴ ലഭിക്കുന്നത് ഈ കാറ്റിന്റെ സ്വാധീന ഫലമായിയാണ്.
കടലാക്രമണത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീരദേശമേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയട്ടുണ്ട്. കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Facebook Comments Box