Mon. May 20th, 2024

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; ട്രക്കുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം

By admin Nov 6, 2023
Keralanewz.com

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP 4) നടപ്പിലാക്കി.

ആവശ്യ സാധനങ്ങളുമായി എത്തുന്ന ട്രെക്കുകളൊഴികെ ബാക്കിയുള്ളവയുടെ ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. സിവിയര്‍ പ്ലസ് വിഭാഗത്തില്‍ തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഗാസിയാബാദ്, ഫരീദാബാദ്, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ വായു മലിനീകരണം വളരെ കൂടുതലാണ്.

വായു മലിനീകരണം ഗുരുതരമായ രീതിയില്‍ തുടരുന്നതിനാല്‍ നവംബര്‍ 10 വരെ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ അടിച്ചിടും.6-12 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും വിദ്യാഭാസ മന്ത്രി അതിഷി വ്യക്തമാക്കി. ദീപവലിയോട് അനുബന്ധിച്ച്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ അറിയച്ചട്ടുണ്ട്. എന്നാല്‍ വായു ഗുണ നിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സമയമെടുക്കുമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മനേജ്‌മെന്റ് അറിയിച്ചു.

Facebook Comments Box

By admin

Related Post