Thu. May 9th, 2024

ജീവശ്വാസം കിട്ടാതെ ഡല്‍ഹി; വായു മലിനീകരണ തോത് കുറയ്ക്കാന്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി

By admin Nov 6, 2023
Keralanewz.com

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി സർക്കാർ .

സിവിയര്‍ പ്ലസ് വിഭാഗത്തില്‍ തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന ട്രക്കുകള്‍ ഒഴികെ ബാക്കി ഉള്ളവയുടെ ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിരോധിച്ചു.

ഗ്രേറ്റര്‍ നോയിഡ,ഗാസിയാബാദ് ,ഫരീദാബാദ്, ഗുരുഗ്രാം, എന്നിവിടങ്ങളില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലാണ്. വായു മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും 6-12 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും വിദ്യാഭാസ മന്ത്രി അതിഷി വ്യക്തമാക്കി.

ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സമയമെടുക്കും എന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.

Facebook Comments Box

By admin

Related Post