ടോമി നടയത്ത് വലവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായേക്കും. തെരഞ്ഞെടുപ്പ് നാളെ .
പാലാ: വലവൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ടോമി എൻ. ജേക്കബ് നടയത്ത് നിയമിതനാകാൻ സാദ്ധ്യത.
നാളെ രാവിലെ 11 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എൽ.ഡി.എഫ്. ബാങ്ക് ഭരണം നിലനിർത്തിയെങ്കിലും നിലവിലെ പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം ഇത്തവണ താൻ പ്രസിഡന്റ് പദവിയിലേക്കില്ലെന്ന് നേരത്തെ തന്നെ പാർട്ടി നേതാക്കളെയും സഹബോർഡ് അംഗങ്ങളെയും അറിയിച്ചിരുന്നു.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബാങ്കിനെ നയിച്ച ഫിലിപ്പ് കുഴികുളം ഇപ്പോൾ കേരളാ ബാങ്ക് ഭരണസമിതിയംഗമാണ്ഇദ്ദേഹമാണ് ടോമി നടയത്തിന്റെ പേര് മുന്നണിയിൽ നിർദ്ദേശിച്ചത്.
30 വർഷം വലവൂർ ബാങ്കിൽ ജീവനക്കാരനായിരുന്ന ടോമി നടയത്ത് സർവ്വീസ് കാലയളവിലെ അവസാന രണ്ട് വർഷം സെക്രട്ടറിയുമായിരുന്നു. ഏവരോടും സൗമ്യതയോടെ പെരുമാറുന്ന ഇദ്ദേഹം മീനച്ചിൽ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായും എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഇത്തവണ പാനലിലെ ഏറ്റവും ഉയർന്ന വോട്ട് നേടി ജയിച്ചതും ടോമി നടയത്താണ്. നിക്ഷേപക വിഭാഗത്തിൽ 2935 വോട്ടോടെയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.