Mon. May 20th, 2024

മണിപ്പുരിൽ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ എട്ടുവരെ നീട്ടി.

By admin Nov 6, 2023
Keralanewz.com

മണിപ്പുരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ എട്ടുവരെ നീട്ടി. ബുധനാഴ്ച മണിപ്പുര്‍ റൈഫിള്‍സിന്റെ ക്യാമ്പിനുനേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം.ക്രമസമാധാന നിലയെ സാരമായി ബാധിക്കാൻ സാധ്യതയുള്ള ചിത്രങ്ങള്‍ വീഡിയോകള്‍ തുടങ്ങിയവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി.

അതേസമയം കോൺഗ്രസ് ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളും, ജാതിസെൻസസ് നടത്തും, 3200 രൂപയ്ക്ക് നെല്ല് സംഭരിക്കും, സ്ത്രീകള്‍ക്ക് സബ്സിഡിയില്‍ പാചകവാതകം നല്‍കും, അങ്കണവാടിമുതല്‍ ബിരുദാനന്തരബിരുദംവരെ സൗജന്യവിദ്യാഭ്യാസം തുടങ്ങിയവയാണ് പ്രധാന വാഗ്‍ദാനങ്ങള്‍.

Facebook Comments Box

By admin

Related Post