Kerala NewsTravel

പീരുമേടിന് സമീപം കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്.

Keralanewz.com

പീരുമേട് പാമ്പനാറിന് സമീപമാണ് കെഎസ്ആർടിസി ബസുകൾ അപകടത്തിൽ പെട്ടത്.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം ഉണ്ടായത്.
കോട്ടയം വണ്ടിപെരിയാർ ഫാസ്റ്റും, കോട്ടയം- കുമളി ലിമിറ്റഡ് സ്റ്റോപ്പുമാണ് കൂട്ടിയിടിച്ചത്.

വളവു തിരിഞ്ഞ് എത്തവേ നിയന്ത്രണം തെറ്റി കോട്ടയം ഫാസ്റ്റ് കുമളി എൽ എസ്സിന്റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഫാസ്റ്റ് പാസഞ്ചറിന്റെ മുൻഭാഗം തകർന്നു.

അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Facebook Comments Box