Mon. Apr 29th, 2024

ആദ്യം ബാറ്റ് ചെയ്ത് 350 റണ്‍സ് അടിച്ചാല്‍…, 63 റണ്‍സിന് പുറത്താക്കണം; ടോസ് നിര്‍ണായകം, പാകിസ്ഥാന് ഇന്ന് ജീവന്മരണ പോരാട്ടം

By admin Nov 11, 2023 #icc cricket #ICC WORLD CUP
Keralanewz.com

കൊല്‍ക്കത്ത: അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് ഇന്ന് പാകിസ്ഥാന്‍ ടീം കളിക്കളത്തില്‍ ഇറങ്ങാന്‍ പോകുന്നത്. എട്ട് പോയിന്റുള്ള പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പോയിന്റില്‍ കീവിസിനൊപ്പം എത്താമെങ്കിലും റണ്‍നിരക്ക് മറികടക്കല്‍ പ്രയാസമായിരിക്കും.

കളത്തിലിറങ്ങുമ്ബോള്‍ സാങ്കേതികമായി മാത്രമാണ് ബാബര്‍ അസമിന്റെയും കൂട്ടരുടെയും സാധ്യത.

നേരിയ സാധ്യതയിലും പ്രതീക്ഷയോടെയാണ് ഇറങ്ങുന്നതെന്നായിരുന്നു ബാബറിന്റെ പ്രതികരണം. ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സ് അടിച്ചാല്‍ 287 റണ്‍ ജയമാണ് പാകിസ്ഥാന് വേണ്ടത്. 350 അടിച്ചാല്‍ ഇംഗ്ലണ്ടിനെ 63 റണ്‍സിനും 400 അടിച്ചാല്‍ 112 റണ്‍സിനും പുറത്താക്കണം. 450 റണ്‍സ് അടിച്ചാല്‍ 162നാണ് പുറത്താക്കേണ്ടത്.

ഇംഗ്ലണ്ട് ആണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ പാകിസ്ഥാന്‍ ആ നിമിഷം തന്നെ പുറത്താകും. ഇംഗ്ലണ്ടിനെ നൂറിനുള്ളില്‍ ഒതുക്കണം. ലക്ഷ്യം 2.5 ഓവറില്‍ അടിച്ചെടുക്കുകയും വേണം!. അതായത് 284 പന്തുകള്‍ ശേഷിക്കേ വിജയിക്കണം. ഏറെക്കുറെ അസാധ്യമാണ് അവര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍.

Facebook Comments Box

By admin

Related Post