Mon. Apr 29th, 2024

ഇന്ന്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ചൂടേറും , കോഹ്ലിക്ക്‌ ജന്മദിനം

Keralanewz.com

കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ന്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് രണ്ട്‌ മുതലാണു മത്സരം.

ഈഡന്‍ ഗാര്‍ഡന്‍സിലെ കറുത്ത മണ്ണു കൊണ്ടുണ്ടാക്കിയ പിച്ച്‌ ബാറ്റര്‍മാര്‍ക്ക്‌ അനുകൂലമാണ്‌.
മത്സരം പുരോഗമിക്കുമ്ബോള്‍ സ്‌പിന്നര്‍മാര്‍ക്കും അനുകൂലമാകും. ഇവിടുത്തെ ഒന്നാം ഇന്നിങ്‌സ് ശരാശരി സ്‌കോര്‍ 236 റണ്ണാണ്‌. കഴിഞ്ഞ പത്ത്‌ മത്സരങ്ങളിലെ ശരാശരി 284 റണ്ണാണ്‌. 70 ശതമാനം മത്സരങ്ങളിലും ആദ്യം ബാറ്റ്‌ ചെയ്‌തവരാണു ജയിച്ചത്‌. ടോസ്‌ നേടുന്നവര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ താല്‍പര്യപ്പെടുന്നത്‌ ഇവിടെ സ്വാഭാവികം. കാലാവസ്‌ഥയും മത്സരത്തിന്‌ അനുകൂലമാണ്‌. ഈ ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത ഇന്ത്യ സെമി ഫൈനല്‍ ഉറപ്പാക്കി. പട്ടികയിലും അവര്‍ ഒന്നാമതാണ്‌. ഹോളണ്ടിനോട്‌ 38 റണ്ണിനോട്‌ അപ്രതീക്ഷിതമായി തോറ്റതു മാത്രമാണു ദക്ഷിണാഫ്രിക്കയെ പട്ടികയില്‍ രണ്ടാമതാക്കിയത്‌. ഇരുവരും ഏഴ്‌ മത്സരങ്ങള്‍ വീതം കളിച്ചു. രണ്ടാം സ്‌ഥാനത്താണെങ്കിലും ദക്ഷിണാഫ്രിക്ക റണ്‍റേറ്റില്‍ (2.290) മുന്നിലാണ്‌.
ഇന്നു ജയിക്കുന്നവര്‍ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇതുവരെ 90 മത്സരങ്ങള്‍ കളിച്ചു. 50 മത്സരങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്കയ്‌ക്കാണു മുന്‍തൂക്കം. ഇന്ത്യ 37 മത്സരങ്ങളാണു ജയിച്ചത്‌. മൂന്ന്‌ മത്സരങ്ങള്‍ ഉപേക്ഷിച്ചു. കഴിഞ്ഞ അഞ്ച്‌ മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യയാണു ജയിച്ചത്‌.
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിക്ക്‌ ഇന്ന്‌ 35-ാം ജന്മദിനമാണ്‌. ഏകദിനത്തില്‍ 49-ാം സെഞ്ചുറിയടിച്ച്‌ ജന്മദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണു കോഹ്ലി. മുംബൈ ശ്രീലങ്കയ്‌ക്കെതിരേ താരത്തിനു 12 റണ്‍ അകലെ സെഞ്ചുറി നഷ്‌ടമായി. ഏകദിനത്തില്‍ 49 സെഞ്ചുറികളെന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പമെത്തുകയും കോഹ്ലിയുടെ ലക്ഷ്യമാണ്‌. ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ കാണികള്‍ക്ക്‌ കോഹ്ലി മാസ്‌കുകള്‍ നല്‍കി താരത്തെ ആദരിക്കാന്‍ പദ്ധതിയിട്ടെങ്കിലും രാജ്യന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ അനുമതി നല്‍കിയില്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും അന്തിമ ഇലവനില്‍ മാറ്റം വരുത്താനിടയില്ല.
ടീം: ഇന്ത്യ- രോഹിത്‌ ശര്‍മ (നായകന്‍), ശ്രേയസ്‌ അയ്യര്‍, ശുഭ്‌മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്‌, വിരാട്‌ കോഹ്‌്ലി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ലോകേഷ്‌ രാഹുല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ജസ്‌പ്രീത്‌ ബുംറ, പ്രസിദ്ധ കൃഷ്‌ണ, കുല്‍ദീപ്‌ യാദവ്‌, മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്‌.
ടീം: ദക്ഷിണാഫ്രിക്ക- തെംബ ബാവുമ (നായകന്‍), ക്വിന്റണ്‍ ഡി കോക്ക്‌, റാസി വാന്‍ ഡര്‍ ദൂസാന്‍, റീസ ഹെന്‍ഡ്രിക്‌സ്, എയ്‌ദീന്‍ മര്‍ക്രാം, ആന്‍ഡില്‍ ഫെലുക്‌വായോ, മാര്‍കോ ജാന്‍സന്‍, ഹെന്റിച്‌ ക്ലാസാന്‍, ഡേവിഡ മില്ലര്‍, ജെറാഡ്‌ കോയ്‌റ്റ്സീ, കാഗിസോ റബാഡ, കേശവ്‌ മഹാരാജ്‌, ലിസാഡ്‌ വില്യംസ്‌, ലുങ്കി എന്‍ഗിഡി, താബ്രിസ്‌ ഷാംസി.

Facebook Comments Box

By admin

Related Post