CRIMEKerala News

എഐയെ കൂട്ടുപിടിച്ച്‌ സജി വിവസ്ത്രരാക്കിയത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും, നടിമാരെയും വെറുതെ വിട്ടില്ല

Keralanewz.com

ഓടനാവട്ടം: സ്ത്രീകളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ അശ്ലീല ചിത്രങ്ങളാക്കി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മരുതമണ്‍പള്ളി സ്വദേശി ടി.എസ്.

സജിയെ (21) പൂയപ്പള്ളി പൊലീസ് പിടികൂടി.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നടിമാരുടെയും മറ്റും ചിത്രങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തശേഷം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ആക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഫേക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അപ്‌ലോഡ് ചെയ്തതിന് ഇയാള്‍ക്കെതിരെ പൂയപ്പള്ളി പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു അശ്ലീല ചിത്രങ്ങളാക്കിയതിന് എഴുകോണ്‍ പൊലീസും കേസെടുത്തിരുന്നു.

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.എല്‍. സുനിലിന്റെ നിര്‍ദേശപ്രകാരം പൂയപ്പള്ളി, എഴുകോണ്‍ എസ്.എച്ച്‌.ഒമാരുടെ നേതൃത്വത്തില്‍ പൂയപ്പള്ളി എസ്.എച്ച്‌.ഒ എസ്.ടി. ബിജു, എസ്.ഐ എ.ആര്‍. അഭിലാഷ്, എ.എസ്.ഐ കിഷോര്‍, സി.പി.ഒമാരായ ബിനീഷ്, അൻവര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.

Facebook Comments Box