Kerala NewsLocal News

വീട്ടുവളപ്പില്‍ ആട് കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ച വിമുക്ത ഭടൻ അറസ്റ്റില്‍

Keralanewz.com

എറണാകുളം: വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ച സംഭവത്തില്‍,വിമുക്ത ഭടനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അ‌റസ്റ്റ് ചെയ്തു.

പാമ്ബാക്കുട സ്വദേശി രാധാകൃഷ്ണനെ . വിമുക്ത ഭടനായ രാധാകൃഷ്‌ണനെതിരെ അയല്‍വാസി പ്രിയ മധുവാണ് പരാതി നല്‍കിയത്.

പിറവം പാമ്ബാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയല്‍ക്കാരനായ രാധാകൃഷ്ണനെന്നയാളില്‍ നിന്ന് മര്‍ദനമേറ്റത്.

കേസില്‍ പൊലീസ് തുടര്‍ നടപടിയെടുക്കിനില്ലെന്നാരോപിച്ച്‌ റൂറല്‍ എസ്പിക്ക് യുവതി പരാതി നല്‍കിയിരുന്നു. പറമ്ബില്‍ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണന്റെ വീട്ടുവളപ്പില്‍ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മര്‍ദനം. കരിങ്കല്ലെടുത്ത് ആടിനെ ആക്രമിച്ച രാധാകൃഷണനെ തടയാൻ പതിനേഴുകാരൻ ശ്രമിച്ചു. ഇതോടെ, രാധാകൃഷ്ണൻ പതിനേഴുകാരന്റെ കൈ കൈപിടിച്ചൊടിച്ചു. തടയാൻ ചെന്ന പ്രിയയുടെ മുടി കുത്തിപ്പിടിച്ച്‌ മുഖത്തിടിച്ചതായും പരാതിയില്‍ പറയുന്നു. ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

Facebook Comments Box