Thu. May 16th, 2024

സ്വര്‍ണവിലയില്‍ വീണ്ടും കുറവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍…

By admin Nov 13, 2023 #Gold Price #HIKE
Keralanewz.com

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 44,360 രൂപയാണ് പവന് പുതിയ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് വില 5545 രൂപയാണ്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വര്‍ണം. ഇന്നലെ 44,440 രൂപയായിരുന്നു വില. നവംബര്‍ മൂന്നിലെ വിലയായ 45,280 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വില.

ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

Facebook Comments Box

By admin

Related Post