Local NewsNational News

മദ്യം വാങ്ങാൻ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

Keralanewz.com

ലക്നൗ: മദ്യം വാങ്ങാൻ പണം നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.

ഉത്തര്‍പ്രദേശ് സ്വദേശി മീന ദേവിയെ(32) ഭര്‍ത്താവ് പഠാലിയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് സമര്‍ ബഹാദൂര്‍ സിംഗ് പറഞ്ഞു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ കുന്ദ്രവി പ്രദേശത്താണ് സംഭവം.

മദ്യം വാങ്ങാൻ മീന ദേവിയോട് പൈസ ആവശ്യപ്പെട്ടു, കൊടുക്കാതിരുന്നപ്പോള്‍ പഠാലി ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. ശേഷം പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച്‌ പലതവണയായി മീനയുടെ തലയില്‍ അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച്‌ തന്നെ മീന മരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റര്‍മോര്‍ട്ടത്തിനയച്ചു.

സംഭവത്തിന് ശേഷം പഠാലി ഒളിവില്‍ പോയി. മീനയുടെ സഹോദരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഒളിവില്‍പോയ പഠാലിക്കെതിരെ പോലീസ് കേസെടുത്തു. പഠാലിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് സമര്‍ ബഹാദൂര്‍ സിംഗ് പറഞ്ഞു.

Facebook Comments Box