യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂരോപ്പട: യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കിഴക്കേടത്ത് സുകുമാരൻ്റെ (ചെമ്പരത്തിമൂട് സൗമ്യാ ബോർവെൽ, വർക്ക് ഷോപ്പ് ഉടമ) മകൾ സൗമ്യാ എസ് (39) നെയാണ് ചൊവ്വാഴ്ച കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിൻ്റെ സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. മൊബൈൽ ഫോണിൻ്റെ ലൊക്കേഷൻ നോക്കിയാണ് പോലീസ് കിടങ്ങൂരിൽ എത്തിയത്. അന്വേഷണത്തിൽ സൗമ്യയുടെ സ്കൂട്ടറും ബാഗും ഒപ്പം സൗമ്യയുടെ എന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. കിടങ്ങൂർ പോലീസും ഫയർഫോഴ്സും നാട്ടുകാരും ഒരുമിച്ച് നടത്തിയ തിരച്ചിലിൽ രാത്രി 11.15ന് സൗമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം അറിവായിട്ടില്ല.
ഈസ്റ്റേൺ കമ്പനി ജോലിക്കാരനായസുമേഷ് ആണ് ഭർത്താവ്.
മകൾ: ലക്ഷ്മി. ശാന്തമ്മയാണ് സൗമ്യയുടെ അമ്മ. സഹോദരൻ രാജേഷ് (ചെമ്പരത്തിമൂട് വർക്ക്ഷോപ്പ്).