Kerala NewsLocal News

ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

Keralanewz.com

കൊച്ചി: ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ ആംബുലന്‍സുകളില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി.

വിവരങ്ങള്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ചട്ടപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി പ്രദര്‍ശിപ്പിക്കാം. ട്രസ്റ്റിന്റെ പേര് ,ഫോണ്‍ നമ്ബര്‍, ചിഹ്നം എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പാടില്ല. കളര്‍ കോഡ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത് പ്രകാരമായിരിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. കോടതി ഉത്തരവിട്ടിരിക്കുന്നത് കോഴിക്കോട്ടെ സി എച്ച മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ നല്‍കിയ ഹര്‍ജിയിലാണ്.

Facebook Comments Box