Fri. May 10th, 2024

പന്ത്രണ്ട് സ്റ്റേജുകളിലായി പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ ഗ്രേറ്റ് ബ്രിട്ടൻ രൂപത കലോത്സവത്തിൽ മാറ്റുരക്കും .

By admin Nov 15, 2023
Keralanewz.com

സ്കെന്തോർപ്പ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി രണ്ടു ദിനങ്ങൾകൂടി. നവംബർ 18 ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന കലോത്സവ മത്സരത്തിൽ രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക . രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9 .15 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്‌ഘാടനവും നടക്കും . കൃത്യം പത്ത് മണിക്ക് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും .കലോത്സവവേദിക്കരുകിൽ വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4മണി വരെ ഓരോ മണിക്കൂർ ഇടവിട്ട് ആരാധനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.ഓരോ റീജിയണുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ . കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിങ് സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട് . കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിങ് ഏരിയയും കലോത്സവ വേദിയിൽ ഒരുക്കിയിട്ടുണ്ട് . ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രേത്യക കൗണ്ടറുകൾ ഒരുക്കുന്നുമുണ്ട് . വൈകുന്നേരം 5.30ന് മത്സരങ്ങൾ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങൾ പൂർത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന സ്കെന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന ഈ ദിനം കൂടിയാണ് ഇത്.വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കാം. http://smegbbiblekalotsavam.com/?page_id=1398

Facebook Comments Box

By admin

Related Post