Sun. Apr 28th, 2024

ചരിത്രം വഴിമാറി; ന്യൂസിലൻഡിനെ തകർത്ത് രോഹിത്തും സംഘവും കലാശപ്പോരിലേക്ക്…

By admin Nov 15, 2023
Keralanewz.com

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കണ്ട നിലക്കടല്‍ ആവേശത്തിന്‍റെ മുള്‍മുനയിലാണ്. വിജയ തേരിലേറി ഇന്ത്യ ലോകകപ്പ് ഫൈനലില്‍…!!

സെമി ഫിനൈലില്‍ ന്യൂസിലൻഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്‌.

ഈ ലോകകപ്പില്‍ ഇതുവരെ അജയ്യരായി മുന്നേറിയ ഇന്ത്യന്‍ ടീം കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്‌. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലൻഡിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്.

മാച്ചിന്‍റെ തുടക്കത്തില്‍തന്നെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പം എന്ന് തന്നെ പറയാം. ഇന്ത്യയാണ് ടോസ് നേടിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. പിന്നീട് കണ്ടത് ഇന്ത്യയുടെ റണ്‍ മഴയാണ്. 50 ഓവറില്‍ 397 റണ്‍സ് ആണ് ഇന്ത്യ അടിച്ചു കൂട്ടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് തുടക്കത്തില്‍ തന്നെ പതറുന്ന കാഴ്ചയാണ് കാണുവാന്‍ സാധിച്ചത്. എന്നാല്‍, പിന്നീട് കുതിച്ചു കയറിയ ന്യൂസിലൻഡ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു എന്ന് തന്നെ പറയാം. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ – ഡാരില്‍ മിച്ചല്‍ സഖ്യം കിവീസിന് പ്രതീക്ഷ നല്‍കിയിരുന്നു. 181 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സമയം വേണ്ടി വന്നു,

എന്നാല്‍ ബുംറയുടെ പന്തില്‍ വില്യംസണെ കൈവിട്ട ഷമി 33-ാം ഓവറില്‍ അതേ വില്യംസണെ പുറത്താക്കി പ്രായശ്ചിത്തം ചെയ്തു. പിന്നാലെ അതേ ഓവറില്‍ ടോം ലാഥത്തെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.

ഈ ലോകകപ്പില്‍ മിന്നും പ്രകടനമാണ് മുഹമ്മദ്‌ ഷമി കാഴ്ച വച്ചിരിയ്ക്കുന്നത്. മോത്തത്തില്‍ പറഞ്ഞാല്‍ 2023 ലോകകപ്പില്‍ ടീം ഇന്ത്യ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയിരിയ്ക്കുന്നത്. ബൗളര്‍മാരെ കുറിച്ച്‌ പറയുകയാണ് എങ്കില്‍ പ്രത്യേകിച്ച്‌ മുഹമ്മദ് ഷമി ടീമിലെത്തിയതോടെ ടീമിന്‍റെ ബൗളര്‍മാര്‍ തീപാറുന്ന പ്രകടനമാണ് കാഴ്ച വച്ചത്. വെറും 5 മത്സരങ്ങളില്‍ നിന്നാണ് ഷമി ടൂര്‍ണമെന്‍റിലെ ടോപ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയത്. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് ഇതുവരെ ടീമിനായി ഏറ്റവും കൂടുതല്‍ 17 വിക്കറ്റുകള്‍ വീഴ്ത്തിയത്.

Facebook Comments Box

By admin

Related Post