Sun. May 19th, 2024

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരുക്ക്

By admin Nov 16, 2023
Keralanewz.com

ശ്രീനഗര്‍: കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. ദോഡ ജില്ലയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ കിഷ്ത്വാറിലെയും ദോഡയിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് രവിലെയായിരുന്നു സംഭവം. ബത്തോട്ട്-കിഷ്ത്വാര്‍ ദേശീയ പാതയില്‍ ട്രംഗല്‍ -അസാറിന് സമീപമായിരുന്നു അപകടം നടന്നത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

പരുക്കേറ്റവരെ മാറ്റാനായി ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Facebook Comments Box

By admin

Related Post