‘ഞാൻ സമ്മതിക്കുന്നു നീയാണ് ഏറ്റവും വലിയ സുന്ദരി’, ഇറ്റാലിയൻ തെരുവുകളില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍
മലയാളികളുടെ പാൻ ഇന്ത്യൻ ഹീറോയാണ് ദുല്‍ഖര്‍ സല്‍മാൻ. നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്.
നടൻ പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇറ്റലിയില്‍ നിന്നുള്ള ഒരു മനോഹരമായ ചിത്രമാണ് ദുല്‍ഖര്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കുഞ്ഞ് ആരാധികയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്‌തത്. ഇറ്റലിയിലെ സിസിലിയില്‍ നിന്നുള്ളതാണ് ഈ ചിത്രം. പഴയ മോഡല്‍ ഫിയറ്റ് 500 മോഡല്‍ കാറും ചാരി ദുല്‍ഖര്‍ നില്‍ക്കുന്നതും, ഒരു കുഞ്ഞു പെണ്‍കുട്ടി ദുല്‍ഖറിനോട് എന്തോ പറയുന്നതുമാണ് ചിത്രം. ചിരിച്ചു കൊണ്ട് ദുല്‍ഖര്‍ ആ കുഞ്ഞിനോട് പ്രതികരിക്കുന്നുണ്ട്. പിറകില്‍ പ്രായമായ ഒരാള്‍ ഇരിക്കുന്നുമുണ്ട്.
അടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിത്രമെന്നാണ് ആരാധകര്‍ ദുല്‍ഖറിന്റെ ഈ ചിത്രത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത്. രണ്ടുപേരും മനോഹരമാണെന്ന് പലരും പറയുമ്ബോള്‍, ചിത്രത്തിലുള്ള കാറിനെ കുറിച്ചും ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം, കമലഹാസൻ-മണിരത്നം ചിത്രമാണ് ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കല്‍കി എന്ന പ്രഭാസ് ചിത്രത്തിലും, സൂര്യയുടെ നാല്പത്തി മൂന്നാം ചിത്രത്തിലും ദുല്‍ഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.