പുരുഷനാണെന്ന ഒറ്റക്കാരണം കൊണ്ട് പ്രിവിലേജുമായി ജനിക്കുന്ന തെണ്ടികള്‍; ആണ്‍കുട്ടികളെ ഇഷ്ടമില്ലെന്ന് ഇന്ദുമേനോൻ
പ്രണയത്തെക്കുറിച്ചും, ജെൻഡര്‍ പൊളിറ്റിക്സിനെക്കുറിച്ചുമൊക്കെ വളരെ മനോഹരമായ കഥകളെഴുതിയ എഴുത്തുകാരിയാണ് ഇന്ദുമേനോൻ.
ലിംഗപരമായ വേര്‍തിരിവിനെതിരെ അമ്മയോട് പടപൊരുതിയിട്ടുണ്ടെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍.
‘ഞാൻ എന്റെ മോനെക്കൊണ്ട് എച്ചില്‍ പാത്രങ്ങള്‍ കഴുകിക്കില്ലെന്ന് എന്റെ അമ്മ രാവിലെ എന്നോട് പ്രസ്താവിക്കുമ്ബോള്‍, ഓഹോ അപ്പോള്‍ ഞാൻ കഴുകുമെന്ന് വിചാരിക്കുന്നുണ്ടോയെന്നൊരു വീര്‍ എന്റെയകത്ത് ഉണ്ടായിരുന്നു. എന്റെ ഡ്യൂട്ടി ഞാൻ വളരെ കൃത്യമായി ചെയ്തിരുന്നു. വീടിന്റെ ഉമ്മറം ഞാൻ പകുതി വരയ്ക്കും. ആ പകുതി മാത്രം അടിച്ചുവാരും, പകുതി മാത്രം തുടക്കും. മുഴുവനായി ചെയ്തൂടേയെന്ന് അമ്മ ചോദിക്കും.ബാക്കി പകുതി അമ്മയോ മകനോ ചെയ്യട്ടെ.
ഞാൻ എപ്പോഴും പറയും എനിക്ക് ഈ ആണ്‍കുട്ടികളോട് തീരെ ഇഷ്ടമില്ല. പുരുഷനാണെന്ന ഒറ്റക്കാരണം കൊണ്ട് പ്രിവിലേജുമായി ജനിക്കുന്ന തെണ്ടികളാണ് ഇവര്‍. ഞാൻ എന്റെ മോനോട് പറയും ഈ വീട്ടില്‍ നോ പ്രിവിലേജ് എന്ന്. ആണ്‍കുട്ടിയായി ജനിച്ചത് നിന്റെ കഷ്ടകാലമാണെന്ന്. ആണ്‍കുട്ടികളോട് എനിക്ക് സ്പര്‍ദ്ധ തന്നെയുണ്ടായിരുന്നു. പുരുഷൻ എന്ന് പറഞ്ഞാല്‍ രണ്ട് രീതിയില്‍ മാത്രമേ നല്ലതുള്ളൂവെന്ന് ഒരുകാലത്ത് ഞാൻ പറയാറുണ്ടായിരുന്നു. അച്ഛൻ എന്ന് പറയുന്നത് ഭയങ്കര നല്ലതാണ്. എക്‌സെപ്ഷൻസ് ഉണ്ടാകാം. പൊതുവെ അച്ഛൻ എന്ന രൂപം അലിവ്, കനിവ്, സ്‌നേഹം…അവനവന്റെ മോള്‍ എന്ന സാധനമുണ്ട്. കാമുകനും നല്ലതാണ്. ടോക്സിക്കായ റിലേഷൻഷിപ്പുകളെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഇതേ ഐറ്റം ഭര്‍ത്താവായാല്‍, മകനായാല്‍, സഹോദരനായാല്‍ ഭയങ്കര കുഴപ്പം പിടിച്ച ജീവികളാണിവര്‍. ഞാൻ മനസിലാക്കുന്നത് സ്ത്രീകള്‍ക്ക് അഡ്രസ് ചെയ്യാവുന്ന ബെറ്റര്‍ ഫോം അച്ഛനും കാമുകനുമാണ്. കംപാരറ്റിവിലി.
കാമുകനെ പോലെ പെരുമാറുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരിക്കും ഇല്ലെന്ന് ഞാൻ പറയുന്നില്ല. എന്റെ അഭിപ്രായമാണ്. എനിക്കൊരു മകനാണ് ജനിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞാൻ വളരെയധികം ദു:ഖിച്ചു. എനിക്ക് ചെറിയ ആണ്‍കുട്ടികളെ ഇഷ്ടമില്ല. അവര്‍ അനുഭവിക്കുന്ന പ്രിവിലേജാണ് കാരണം.’- ഇന്ദുമേനോൻ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അടുത്ത ജന്മം പുരുഷനാകുകയാണെങ്കില്‍ മുസ്ലീം പുരുഷനായാല്‍ മതിയെന്നും ഇന്ദുമേനോൻ വ്യക്തമാക്കി. കൂടുതല്‍ സ്വതന്ത്രനാണവനെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.