AccidentNational News

പൊലീസും ജഡ്ജിയും നോക്കി നില്‍ക്കെ കോടതിയില്‍ ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ച്‌ ഭര്‍ത്താവ്

Keralanewz.com

കോയമ്ബത്തൂര്‍: കുപ്പിയില്‍ വെള്ളത്തിന് പകരം കൊണ്ടുവന്നത് ആസിഡ്. പൊലീസും ജഡ്ജിയും നോക്കി നില്‍ക്കുമ്ബോള്‍ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച്‌ യുവാവ്.

തമിഴ്നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ ചിത്ര എന്ന എന്ന യുവതിയാണ് കോടതിക്കുള്ളില്‍ വച്ച്‌ ആസിഡ് ആക്രമണത്തിനിരയായത്. യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആക്രണം.

പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചിത്രയുടെ ഭര്‍ത്താവ് ശിവകുമാര്‍ യുവതിയെ ആക്രമിച്ചത്. വെള്ളക്കുപ്പിയെന്ന് രീതിയില്‍്‍ ശിവകുമാര്‍ കോടതിയിലേക്ക് കൊണ്ടുവന്നത് ആസിഡ് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ക്ക് ആസിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തേക്കുറിച്ച്‌ അന്വേഷണം നടക്കുകയാണ്.

Facebook Comments Box