CRIMEKerala NewsPolitics

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്! വ്യാജ ഐഡി കാര്‍ഡ് നിർമ്മിച്ച കേസില്‍ നാല് പ്രവര്‍ത്തകർ അറസ്റ്റിൽ!!

Keralanewz.com

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാലു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ, ഫെനി എന്നിവരാണ് അറസ്റ്റിലായത്.

നാലുപേർക്കെതിരെയും ‍ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. അഭി വിക്രം, ഫെനി എന്നിവരിൽ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും 24 കാര്‍ഡുകളുടെ ഫോട്ടോ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അത് വ്യാജമായി ഉണ്ടാക്കി തെരഞ്ഞെടുപ്പ് ഉപയോ​ഗിച്ചു എന്നാണ് പൊലീസിന്റെ അനുമാനം.

ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം. പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ അറസ്റ്റിലായവര്‍.

Facebook Comments Box