Kerala NewsPolitics

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്. അൻവര്‍ നടത്തിയ പ്രതിഷേധം പ്രഹസനം, നിലമ്പൂരിലെയോ, കരുളായിലെയോ ആദിവാസികള്‍ക്കായി വിരലനക്കാത്ത ആളാണ് അദ്ദേഹം.

Keralanewz.com

നിലമ്പൂർ : നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുള്‍പ്പെടെ പി.വി. അൻവർ നിലവില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വെറും പ്രഹസനമാണെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂരില്‍ അൻവർ നടത്തിയ പ്രതിഷേധം വൈകിപ്പോയെന്നും പ്രദേശത്തെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

കരുളായിലെയും വഴിക്കടവിലെയും ആദിവാസികള്‍ക്കായി വിരല്‍ അനക്കാൻ പോലും ശ്രമിക്കാത്തയാളാണ് അൻവറെന്നും ജനവാസ മേഖലയിലുള്ള കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോഴൊന്നും അൻവറിൻ്റെ അഭിപ്രായം ആരും കേട്ടിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

നിലമ്പൂർ ബൈപ്പാസ് എന്തായി? ഇവിടെ വികസനമില്ലെന്ന് ഇപ്പോള്‍ എംഎല്‍എയും ഇടതുപക്ഷവും സമ്മതിച്ചിരിക്കുകയാണ്. യുഡിഎഫിലേക്ക് വരാൻ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. അതില്‍ താനല്ല മറുപടി പറയേണ്ടതെന്നും അക്കാര്യം യുഡിഎഫ് മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി

Facebook Comments Box